ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ 14 പ്രദേശങ്ങള്‍കൂടെ അടച്ചുപൂട്ടിയതോടെ ആകെ കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം 92 ആയി.

ഡല്‍ഹിയില്‍ 34 പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഡല്‍ഹി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ ഡല്‍ഹിയില്‍ ഇതുവരെ 11,659 പേര്‍ക്ക കൊവിഡ് സ്ഥിരീകരിച്ചു. 5,567 പേര്‍ രോഗം സുഖപ്പെട്ട് ആശുപത്രി വിട്ടു. 194 പേര്‍ മരിച്ചു.

രാജ്യത്ത് നിലവില്‍ 66,330 പേരാണ് രോഗം ബാധിച്ച്‌ ചികില്‍സയിലുള്ളത്. 3,583 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.