ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,871 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 2,98,107 ആയി.
ബുധനാഴ്ച 35 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 5,616 ആയി.1.88 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് മരണനിരക്ക്. 2,70,305 പേര്‍ ഇതുവരെ രോഗമുക്തരായി. 22,186 പേരാണ് നിലവില്‍ ഡല്‍ഹിയില്‍ ചികിത്സയില്‍ തുടരുന്നത്.