ടൗട്ടെ’ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്. ചുഴലിക്കാറ്റിന്‍റെ തീരപതനം ഇന്ന് രാത്രിയിലുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ‘ടൗട്ടെ’ ഇന്ന് രാത്രി എട്ടിനും 11നും ഇടയില്‍ ഗുജറാത്തിലെ പോര്‍ബന്ദര്‍, മഹുവ തീരങ്ങള്‍ക്കിടയിലൂടെ അതിതീവ്ര ചുഴലിക്കാറ്റായി കരയിലേക്ക് വീശുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചത്. മണിക്കൂറില്‍ പരമാവധി 185 കിലോമീറ്റര്‍ വരെയാകും വേഗത.
കരസേനയുടെ 180 പേരടങ്ങിയ സംഘം തീരപതന മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നിലയുറപ്പിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന, നാവികസേന തുടങ്ങിയവരും അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ സജ്ജരായിരിക്കുകയാണ്.



