ബഹ്റൈനില്‍ കൊറോണ പ്രതിരോധത്തിന്‍്റെ ഭാഗമായി രോഗ പരിശോധനകള്‍ വ്യാപകമാക്കുന്നു. ലേബര്‍ ക്യാമ്ബുകളിലും താമസ സ്ഥലങ്ങളിലും മാത്രമല്ല പാതയോരങ്ങളിലും പരിശോധന കര്‍ശനമാക്കുന്നു. ചില പബ്ളിക് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഇപ്പോള്‍ രാജ്യത്ത് മൊബൈല്‍ കൊറോണ ടെസ്റ്റിങ് യൂണിറ്റുകളായാണ് പ്രവര്‍ത്തിച്ച് വരുന്നത്.
ബഹ്റൈനില്‍ പൊതുഗതാഗതത്തിന് ഉപയോഗിച്ചിരുന്ന ചുവപ്പ് നിറത്തിലുള്ള ട്രാന്‍സ്പോര്‍ട്ട് ബസുകളില്‍ ചിലതാണ് കൊറോണ പരിശോധനക്കുള്ള മൊബൈല്‍ യൂണിറ്റുകളായി മാറിയത്. നീല നിറത്തിലേക്ക് മാറിയ ഇത്തരം വാഹനങ്ങള്‍ തെരുവുകളിലും പാതയോരങ്ങളിലും പാര്‍ക്ക് ചെയ്ത് കൂടുതല്‍ പേര്‍ക്ക് പരിശോധനാ സംവിധാനമൊരുക്കുന്നു.സൗകര്യപ്രദമായി രോഗം തിരിച്ചറിയാനുള്ള ഈ സഹായം പ്രവാസികളടക്കം നിരവധി പേര്‍ ഉപയോഗിക്കുന്നു.
ഇന്‍്റര്‍നാഷണല്‍ എക്സിബിഷന്‍ സെന്‍്ററടക്കമുള്ള കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്ന പരിശോധനാ സൗകര്യങ്ങള്‍ക്ക് പുറമെയാണിത്. ലബോറട്ടറി ടെസ്റ്റുകള്‍ക്ക് ശേഷം പരിശോധനാ ഫലം വെബ്സൈറ്റില്‍ തന്നെ ആരോഗ്യ മന്ത്രാലയം ലഭ്യമാക്കുന്നുണ്ട്. രാജ്യത്തെ ആകെ രോഗ പരിശോധനകള്‍ ഒന്നര ലക്ഷത്തിനോടടുക്കുകയാണ്.