ടോക്കിയോ: ആദ്യ ദിനം മീരാബായ് ചാനു നേടിയ ഒരേയൊരു വെള്ളിമെഡല്‍ മാത്രമേയുള്ളെങ്കിലും ഇന്ത്യ പ്രതീക്ഷയിലാണ്. ഇന്നും ഏറെ പ്രതീക്ഷയുള്ള ഇനങ്ങളില്‍ ഇന്ത്യ കളിക്കും. രാവിലെ 6.30ന് പൂള്‍ എയില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം ഗ്രേറ്റ് ബ്രിട്ടനെ നേരിടും.

കളിയില്‍ ബ്രിട്ടണ്‍ ആധിപത്യം പുലര്‍ത്തുന്നു. ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ അവര്‍ മറുപടിയില്ലാത്ത ഒരു ഗോളിനു മുന്നിലാണ്. 7.30ന് വനിതാ സിംഗിള്‍സ് ബാഡ്മിന്‍്റണ്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പിവി സിന്ധു ഹോങ് കോങ് താരം ച്യുങ് ങാന്‍ യിയെ നേരിടും.

7.31ന് പുരുഷ അമ്പയ്ത്ത് എലിമിനേഷനില്‍ തരുണ്‍ദീപ് റായ് ഉക്രൈന്‍്റെ ഒലെക്സി ഹുന്‍ബിന്‍ പോരാട്ടം. 8 മണിക്ക് തുഴച്ചില്‍ ഡബിള്‍ സ്കള്‍സ് സെമിഫൈനലില്‍ അര്‍ജുന്‍ ജാട്ട്-അരവിന്ദ് സിംഗ് സഖ്യം ഇറങ്ങും. 8.35നു നടക്കുന്ന കപ്പലോട്ടത്തില്‍ ഗണപതി കേലപന്‍ഡ-വരുണ്‍ തക്കാര്‍ സഖ്യം മത്സരിക്കും.

ഉച്ചക്ക് 12.30ന് പുരുഷ അമ്പയ്ത്ത് എലിമിനേഷനില്‍ പ്രവീണ്‍ ജാദവ് റഷ്യയുടെ ഗാല്‍സന്‍ ബസര്‍ഷപോവ് പോര്. ഉച്ചതിരിഞ്ഞ് 2.14ന് വനിതാ അമ്പയ്ത്ത് എലിമിനേഷനില്‍ ദീപിക കുമാരി ഭൂട്ടാന്‍്റെ കര്‍മ്മയെ നേരിടും.

2.30ന് ബാഡ്മിന്‍്റണ്‍ പുരുഷ സിംഗിള്‍സ് ഗ്രൂപ്പ് മത്സരം ബ് സായ് പ്രണീതും നെതര്‍ലന്‍ഡിന്‍്റെ മാര്‍ക്ക് കാല്‍ഹോവും തമ്മില്‍. 2.33ന് വനിതകളുടെ 69-75 കിലോഗ്രാം ഗുസ്തിയില്‍ പൂജ റാണി അള്‍ജീരിയയുടെ ഇചാര്‍ക് ചൈബിനെ നേരിടും.