ടി-20കളിൽ 10000 റൺസ് തികയ്ക്കുന്ന ആദ്യ ഏഷ്യൻ ബാറ്റ്സ്മാനായി പാകിസ്താൻ വെറ്ററൻ താരം ഷൊഐബ് മാലിക്ക്. ഇന്നലെ പാകിസ്താൻ്റെ ആഭ്യന്തര ടി-20 ലീഗായ പാകിസ്താൻ നാഷണൽ ടി-20 ലീഗിലെ മത്സരത്തിനിടെയാണ് മാലിക്ക് ഈ നേട്ടം കുറിച്ചത്. ഇന്നലെ 44 പന്തുകളിൽ അദ്ദേഹം 74 റൺസ് നേടിയിരുന്നു.

വിൻഡീസ് താരം ക്രിസ് ഗെയിൽ ആണ് പട്ടികയിൽ ഒന്നാമത്. 13296 റൺസാണ് യൂണിവേഴ്സ് ബോസിനുള്ളത്. വിൻഡീസ് താരം കീറോൺ പൊള്ളാർഡ് 10370 റൺസുമായി രണ്ടാം സ്ഥാനത്തുണ്ട്. മാലിക്ക് ഈ പട്ടികയിൽ മൂന്നാമതാണ്. മുൻ ന്യൂസീലൻഡ് താരവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പരിശീലകനുമായ ബ്രണ്ടൻ മക്കല്ലം (9922), ഓസീസ് ഓപ്പണർ (9503), സഹ ഓപ്പണർ (9161), വിരാട് കോലി (9033) എന്നിങ്ങനെയാണ് മറ്റ് സ്ഥാനങ്ങളിലുള്ള താരങ്ങൾ.