ന്യൂഡല്‍ഹി : ഇടപാടുകള്‍ നടത്തുമ്ബോള്‍ ഉറവിടത്തില്‍ തന്നെ ഈടാക്കുന്ന നികുതി (ടി ഡി എസ്) കുറയ്ക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇതിലൂടെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പക്കല്‍ കൂടുതല്‍ പണം കൈവരുമെന്ന് അവര്‍ പറഞ്ഞു.
ശമ്ബള ഇതര നികുതി പിടിക്കുന്നത് ഇപ്പോഴുളളതില്‍ നിന്നും 25 ശതമാനം കുറയ്ക്കും. ഇതുവഴി 50000 കോടി രൂപ വിപണിയിലെത്തുമെന്ന് ധനമന്ത്രി പറഞ്ഞു.
നാളെ മുതല്‍ ഇത് പ്രബല്യത്തില്‍ വരും. 2020-21 സാമ്ബത്തിക വര്‍ഷത്തിന്റെ ശേഷിക്കുന്ന കാലയളവിലാണ്് ഇത് ബാധകമാകുക.
പ്രധാനമന്ത്രിയുടെ 20 ലക്ഷം കോടി രൂപയുടെ സാമ്ബത്തിക പാക്കേജിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തവെയാണ് നിര്‍മ്മല സീതാരാമന്‍ നികുതി ഇളവുകളെ കുറിച്ച് പറഞ്ഞത്.