ചെന്നൈ: ടിക്‌ടോക് വീഡിയോ ചിത്രീകരിക്കാനായി ജീവനുള്ള മീനിനെ വിഴുങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. 22കാരനായ എസ് വെട്രിവേല്‍ എന്ന യുവാവാണ് മരിച്ചത്. ഹൊസൂര്‍ സ്വദേശിയായ ഇയാള്‍ തേര്‍പേട്ടയ്ക്കടുത്തുള്ള തടാകക്കരയില്‍ എത്തിയാണ് വിഡിയോ ചിത്രീകരിച്ചത്. യുവാവ് മദ്യലഹരിയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍പിടിക്കാനായാണ് വെട്രിവേല്‍ തടാകത്തിലെത്തിയത്. പിടികൂടിയ മത്സ്യത്തെ വിഴുങ്ങി അതിന്റെ വീഡിയോ ടിക്‌ടോക്കിലിടാമെന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ വെട്രിവേല്‍ മീന്‍ വിഴുങ്ങി. സുഹൃത്തുക്കള്‍ ഇതിന്റെ വീഡിയോ ചിത്രീകരിച്ചുകൊണ്ടിരുന്നപ്പോള്‍തന്നെ യുവാവ് ശ്വാസംകിട്ടാതെ ഗുരുതരനിലയിലായി.
സുഹൃത്തുക്കള്‍ യുവാവിനെ ഹൊസൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കെട്ടിടനിര്‍മാണ തൊഴിലാളിയാണ് വെട്രിവേല്‍.