മുംബൈ: ടിആര്‍പി റേറ്റിങ് തട്ടിപ്പ് കേസ് സിബിഐ ഏറ്റെടുത്തു. കേസില്‍ മുംബൈ പൊലീസിന്റെ അന്വേഷണം പുരോഗമിക്കവെയാണ് സിബിഐയുടെ നടപടി. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ശുപാര്‍ശയിലാണ് കേസ് സിബിഐ ഏറ്റെടുത്തത്.
കേസുമായി ബന്ധപ്പെട്ട് യുപി പൊലീസിന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്നാണ് കേസ് അന്വേഷണം സിബിഐക്ക് യുപി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്.
ബാര്‍ക് റേറ്റിങിന് മുന്നിലെത്താന്‍ റിപ്പബ്ലിക് ടിവിയടക്കം മൂന്ന് മാധ്യമങ്ങള്‍ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. കേസ് സിബിഐക്ക് വിടണമെന്ന് റിപ്പബ്ലിക് ടിവി നേരത്തെ ആവശ്യപ്പെട്ടിരുന്നു.