വാ​ഷിം​ഗ്ട​ണ്‍ ഡി​സി: രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ജീ​വി​തം സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ങ്കി​ല്‍ അ​മേ​രി​ക്ക​യി​ല്‍ എ​ത്ര​യും വേ​ഗം അ​ട​ച്ചു​പൂ​ട്ട​ല്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് വൈ​റ്റ്ഹൗ​സ്. വൈ​റ്റ്ഹൗ​സി​ല്‍ ന​ട​ന്ന വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ ട്രം​പി​ന്‍റെ വ​ക്താ​വ് കെ​യ്ലെ മ​ക്്നാ​നി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ജ​ന​ങ്ങ​ള്‍ ഇ​നി​യും അ​ട​ച്ചു​പൂ​ട്ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ടു​ക​ളി​ല്‍ ത​ന്നെ തു​ട​ര്‍​ന്നാ​ല്‍ അ​ത് രാ​ജ്യ​ത്തെ എ​ല്ലാ മേ​ഖ​ല​ക​ളെ​യും പ്ര​ത​കി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും മ​ക്നാ​നി പ​റ​ഞ്ഞു.

അ​തി​നാ​ല്‍ ത​ന്നെ അ​മേ​രി​ക്ക​ന്‍ ജ​ന​ത സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി വ​രേ​ണ്ട​ത്് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും മ​ക്നാ​നി ആ​വ​ര്‍​ത്തി​ച്ചു.