മാ​​​ന​​​ന്ത​​​വാ​​​ടി: ദു​​​ബാ​​​യി​​​ല്‍ 23നു ​ ​​മ​​​രി​​​ച്ച പ്ര​​​മു​​​ഖ വ്യ​​​വ​​​സാ​​​യി​​​യും ഇ​​​ന്നോ​​​വ റി​​​ഫൈ​​​നിം​​​ഗ് ആ​​​ന്‍​​​ഡ് ട്രേ​​​ഡിം​​​ഗ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ അ​​​റ​​​യ്ക്ക​​​ല്‍ ജോ​​​യി (54)​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം ഇ​​​ന്നു സം​​​സ്ക​​​രി​​​ക്കും. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക യാത്രാ അനുമതിയോടെ ചാര്‍ട്ടേഡ് വിമാനത്തിലാണ് മൃതദേഹം ഇന്നലെ രാത്രി കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചത്. ജോയിയുടെ ഭാര്യ സെലിന്‍, മക്കളായ അരുണ്‍, ആഷ്‌ലി എന്നിവരും വിമാനത്തിലുണ്ടായിരുന്നു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ രാവിലെ കണിയാരം സെന്റ് ജോസഫ് കത്തീഡ്രലിലാണ് സംസ്കാരം. അടുത്ത ബന്ധുക്കള്‍ക്കു മാത്രമാകും ജോയിയുടെ വീടായ അറയ്ക്കല്‍ പാലസിലേക്ക് പ്രവേശനമെന്ന് സഹോദരന്‍ ജോണി അറയ്ക്കല്‍ പറഞ്ഞു. ദുബായ് ഇന്നോവ റിഫൈനിങ് ആന്‍ഡ് ട്രേഡിങ് കമ്ബനി എംഡിയായ ജോയി 23നാണ് മരിച്ചത്.