തിരുവനന്തപുരം: കുട്ടനാട് സീറ്റ്, കേരള കോണ്‍ഗ്രസ്-ജോസ് കെ. മാണി പക്ഷത്തോട് സ്വീകരിക്കേണ്ട നിലപാട് എന്നിവ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ യു.ഡി.എഫ് ചൊവ്വാഴ്ച യോഗം ചേരും. രാവിലെ 10 മുതല്‍ ഒാണ്‍ലൈനായാണ് യോഗം. പ്രതിപക്ഷനേതാവിെന്റ ഒൗദ്യോഗികവസതിയായ കേന്റാണ്മെന്റ് ഹൗസില്‍ തലസ്ഥാനത്തുള്ള മുന്നണിനേതാക്കള്‍ പെങ്കടുക്കും.
സിറ്റിങ് എം.എല്‍.എമാരുടെ മരണംമൂലം സംസ്ഥാനത്ത് ഒഴിവുള്ള ചവറ, കുട്ടനാട് നിയമസഭ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. യു.ഡി.എഫിെന്റ ചവറ സ്ഥാനാര്‍ഥി സംബന്ധിച്ച് സംശയമില്ല. ആര്.എസ്.പി മത്സരിച്ചുവരുന്ന മണ്ഡലത്തില്‍ ഷിബു ബേബിജോണിനെ കളത്തിലിറക്കാന്‍ തീരുമാനിച്ചു. ചൊവ്വാഴ്ച ചേരുന്ന യു.ഡി.എഫ് യോഗം ഷിബുവിെന്റ സ്ഥാനാര്‍ഥിത്വത്തിന് അംഗീകാരമായേക്കും.
കുട്ടനാട് സീറ്റില്‍ കേരള കോണ്‍ഗ്രസാണ് സാധാരണ മത്സരിക്കുന്നത്. ഇവിടെ ഒഴിവ് വന്നപ്പോള്‍ത്തന്നെ ആരെ സ്ഥാനാര്‍ഥിയാക്കണമെന്ന തര്‍ക്കം കേരള കോണ്‍ഗ്രസിലെ ജോസ്-ജോസഫ് പക്ഷങ്ങള്ക്കിടയിലുണ്ടായി. എന്നാല്‍, ഉപതെരഞ്ഞെടുപ്പ് സാധ്യത മങ്ങുകയും ജോസ് പക്ഷം മുന്നണിയുമായി അകലുകയും ചെയ്തതോടെ ഉൗരാക്കുടുക്കില്നിന്ന് മോചനം കിട്ടിയ ആശ്വാസത്തിലായിരുന്നു യു.ഡി.എഫ്.
എന്നാല്‍ പാര്‍ട്ടിയെയും ചിഹ്നത്തെയും സംബന്ധിച്ച തര്‍ക്കത്തില്‍ ജോസഫ് വിഭാഗത്തിനുമേല്‍ ജോസ്പക്ഷം നേട്ടം കൊയ്യുകയും അപ്രതീക്ഷിതമായി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തതോടെ കുട്ടനാട് വീണ്ടും ശ്രദ്ധാകേന്ദ്രമായി. ജോസ്പക്ഷം യു.ഡി.എഫിന് പുറത്തായതിനാല്‍ ജോസഫ്പക്ഷത്തിനാണ് സീറ്റിന് അവകാശം. ജോസഫ്പക്ഷം മത്സരിച്ചാല്‍ പഴയ ചിഹ്നമോ പാര്‍ട്ടി പേരോ ഉപയോഗിക്കാനാവില്ല.