ജോലി നഷ്ടപ്പെട്ട് വരികയാണെങ്കിലും നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് പട്ടിണി കിടക്കേണ്ടി വരില്ലെന്ന ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. കുട്ടന്‍ പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിന്‍്റെ തിരക്കഥാകൃത്ത് ജോസ്ലറ്റ് ജോസഫിന്‍്റെ ഫേസ്ബുക്ക് കുറിപ്പാണ് വൈറലാവുന്നത്. നാട്ടില്‍ വന്നിട്ട് വലിയ ബുദ്ധിമുട്ടുകള്‍ ഇല്ലാതെ ചെയ്യാന്‍ കഴിയുന്ന തൊഴിലുകളാണ് ജോസ്ലറ്റ് തന്‍്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്.

ജോസ്ലേറ്റിന്റെ ഫേസ്പോബുക്ക് കുറിപ്പ്:

ജോലി നഷ്ടപെട്ട് വരികയാണെങ്കിലുമില്ലെങ്കിലും ഇനി കേരളത്തില്‍ ജോലിചെയ്തു ജീവിക്കാം എന്ന ഉറപ്പോടെ നില്‍ക്കുന്ന ഒരു പ്രവാസിക്കും ഇവിടെ പട്ടിണി കിടക്കേണ്ടി വരില്ല. രണ്ടു രൂപക്ക്‌ അരി കിട്ടുന്നതുകൊണ്ട് പട്ടിണി കിടക്കേണ്ടന്നല്ല പറയുന്നത്.

ഗള്‍ഫില്‍ നമ്മള്‍ രാവിലെ 5 മണിക്കോ അതിലും നേരത്തെയോ ഉണരുന്നു. ബ്രെക്ക് ഫാസ്റ്റ് കഴിക്കാന്‍ ടൈം കിട്ടാതെ ജോലി സ്ഥലത്തേക്ക് ഒന്നോ രണ്ടോ മണിക്കൂര്‍ ഡ്രൈവുചെയ്യുകയോ ബസ്സിലിരിക്കുകയാ ചെയ്യുന്നു. പിന്നെ ജോലി സ്ഥലത്തെ വര്‍ക്ക് പ്രഷര്‍, മാനേജര്‍/സൂപ്പര്‍വൈസര്‍മാരുടെ തെറി. വൈകിട്ട് ക്ഷീണിച്ച്‌ മടങ്ങി വന്ന് തനിയെ ആഹാരം പാകം ചെയ്ത്, കുളിച്ച്‌, കഴിച്ച്‌, വീട്ടിലേക്ക് ഫോണ്‍ ചെയ്ത്, പാതിരായ്ക്ക് ചിലര്‍ കിടക്കുന്നു. ചിലര്‍ ഉറങ്ങുന്നു. ആ പെടാപ്പാടിന്റെ പകുതി മതി ഇവിടെ ജീവിക്കാന്‍. മെന്റല്‍ സ്‌ട്രെയിന്‍ കുറയും. ആരോഗ്യവും മെച്ചപ്പെടും. ഗള്‍ഫില്‍ മികച്ച തൊഴില്‍ സംസ്കാരം ശീലിച്ചതുകൊണ്ട് സമയ നിഷ്ഠയും സാങ്കേതിക നിലവാരവും നമ്മുടെ ജോലിയിലുണ്ട്. അതുകൊണ്ട് കൂലി തരുന്നവനു നഷ്ടം ഉണ്ടാവില്ല.

നാട്ടില്‍ വന്നിട്ട് എന്താണ് ചെയ്യുക?

1. ടെക്നിക്കല്‍ സ്കില്ലുള്ള പ്ലമ്ബര്‍, ഇലക്‌ട്രിഷന്‍, വെല്‍ഡര്‍, കാര്‍പെന്‍ന്റര്‍, മേസണ്‍, കാര്‍ /AC മെക്കാനിക്ക് എന്നിവര്‍ക്ക് എന്നും ഡിമാന്‍ഡ് ആണ്. ആര്‍ത്തിയില്ലെങ്കില്‍ ആയിരം രൂപയുടെ പണി മാസം കുറഞ്ഞത് 20 ദിവസമെങ്കിലും ചെയ്യാനാകും. ഇവിടുത്തെ ഇപ്പോഴത്തെ നില എന്തെന്നാല്‍ ആള് വിളിച്ചാല്‍ വരില്ല, വന്നാല്‍, തൊട്ടാല്‍ ആയിരം എന്നതാണ്. അത് നിങ്ങളുടെ വരവോടെ മാറണം. ഒരു ഫാന്‍ മാറുക, ടാപ്പോ മോട്ടറൊ മാറുക, ഒടിഞ്ഞ കസേര നന്നാക്കുക, വണ്ടി സര്‍വീസ് ചെയ്തു കൊടുക്കുക തുടങ്ങി എന്തിനും മണിക്കൂറിനു കാശ് പറഞ്ഞു ജോലി ചെയ്തോ. ക്ലിക്കാകും.

2. നല്ലൊരു മൊബൈല്‍, ലാപ്ടോപ്പ് റിപ്പയര്‍ ഇല്ലാത്തതു കൊണ്ട് ഇലക്‌ട്രോനിക്ക് വേസ്റ്റ്കളുടെ പ്രളയമാണ് ഓരോ വീട്ടിലും. മിതമായ നിരക്കില്‍ ഏറ്റെടുത്തു ചെയ്താല്‍ അത് നാടിനു തന്നെ വലിയ ഉപകാരമാകും.