അമേരിക്കയില്‍ ജോര്‍ജ്ജ് ഫ്‌ളോയിഡ് എന്ന കറുത്ത വംശജനെ കഴുത്തിറുക്കി കൊലപെടുത്തിയ സംഭവത്തിനെതിരായ പ്രതിഷേധം ശക്തിപെടുന്നു. വിവിധ സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മറികടന്ന് ആയിരങ്ങള്‍ തെരുവുകളില്‍ ഇറങ്ങുകയാണ്. വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധക്കാര്‍ക്കുനേരെ ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. സൈന്യത്തെ വിന്യസിച്ച് പ്രതിഷേധാക്കാരെ നിയന്ത്രിക്കാന്‍ പ്രസിഡന്റ് ട്രംപ് ഗവര്‍ണര്‍മാരോട് നിര്‍ദ്ദേശിച്ചു. സ്വന്തം ജനങ്ങള്‍ക്കെതിരെ പട്ടാളത്തെ ഉപയോഗിക്കാനുള്ള ട്രംപിന്റെ നീക്കം വലിയ പ്രതിഷേധത്തി്‌ന് കാരണമായിരിക്കുകയാണ്.
ഏഴാം ദിവസവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. വൈറ്റ് ഹൗസിന് മുന്നില്‍ സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് ബല പ്രയോഗം നടത്തി. പ്രതിഷേധക്കാര്‍ക്കെതിരെ ടിയര്‍ ഗ്യാസും ഗ്രാനേഡും പ്രയോഗിച്ചു.
Heavily armed federal officers fired gas canisters at a crowd of nonviolent demonstrators outside the White House. ‘This was a peaceful protest,’ CNN analyst Jackie Kucinich wrote. ‘And they are using tear gas. In the United States. In front of the White House.’
അമേരിക്കിയിലെ 40 ഓളം നഗരങ്ങളില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ സുരക്ഷ ഗാര്‍ഡുകളെ 23 സംസ്ഥാനങ്ങളില്‍ സജീവമാക്കി നിര്‍ത്തിയിട്ടുണ്ട്. അതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതിഷേധക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന ആവശ്യം വീണ്ടും ആവര്‍ത്തിച്ചു. പ്രതിഷേധക്കാരെ കീഴടക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയണമെന്ന് അദ്ദേഹം ഗവര്‍ണര്‍മാരുടെ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതിന് പട്ടാളത്തെ ഇറക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങള്‍ ഇതിന് തയ്യാറായില്ലെങ്കില്‍ രാജ്യത്ത് നടക്കുന്ന ‘ആക്രമ സംഭവ’ങ്ങള്‍ അവസാനിപ്പിക്കാന്‍ 1807 ലെ നിയമം ഉപയോഗിച്ച് ഇടപെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ‘ അമേരിക്കന്‍ പട്ടാളത്തെ ഇറക്കി പ്രശ്‌നം ഉടന്‍ പരിഹരിക്കും. വാഷിംങ്ടണ്‍ ഡിസിയെ രക്ഷിക്കാനും ശക്തമായ നടപടിആണ് സ്വീകരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സൈന്യത്തെ അയക്കുന്നത്.’ പ്രതിഷേധത്തെ ഭീകര പ്രവര്‍ത്തനമെന്ന് വിശേഷിപ്പിച്ച ട്രംപ് ശക്തമായ നടപടി സംഘാടകര്‍ നേരിടേണ്ടി വരുമെമന്നും മുന്നറിയിപ്പ് നല്‍കി.
ട്രംപിന്റെ പ്രസ്താവനവനയ്‌ക്കെതിരെ ഗവര്‍ണര്‍മാര്‍ തന്നെ രംഗത്തെത്തി. വൈറ്റ്ഹൗസിന് മുന്നില്‍ സമാധാനപരമായി പ്രക്ഷോഭം നടത്തിയവര്‍ക്കെതിരെ നടപടിയെടുത്തതിനെ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ വിമര്‍ശിച്ചു. അമേരിക്കന്‍ പൗരന്മാര്‍ക്കെതിരെ സൈനികരെ ഉപയോഗിക്കാനുള്ള നീക്കത്തെയാണ് ഗവര്‍ണര് ആന്റ്രോ കൗമോ വിമര്‍ശിച്ചത് സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കിടയില്‍ ആക്രമം കാണിക്കുന്നവരെ നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇല്ലിനോസ് ഗവര്‍ണറും സൈന്യത്തെ ഉപയോഗിക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ രംഗത്തുവന്നു. കൊറോണയെ നേരിടുന്നതില്‍ പരാജയപ്പെട്ട ട്രംപ് ശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിക്കുകയാണെന്ന് ഗവര്‍ണര്‍ ജെ ബി പ്രിറ്റ്‌സ്‌കര്‍ പറഞ്ഞു. വ്യാപകമായ പ്രതിഷേധമാണ് പട്ടാളത്തെ ഇറക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്‌ക്കെകതിരെ ഉയര്‍ന്നുവന്നിട്ടുള്ളത്. വിവിധ സെനറ്റ് അംഗങ്ങളും ട്രംപിന്റെ പ്രസ്തവനയ്‌ക്കെതിരെ രംഗത്തുവന്നു.
പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് വിവിധ നഗരങ്ങളില്‍ കൂടുതല്‍ നാഷണല്‍ ഗാര്‍ഡുമാരെ വിന്യസിച്ചിട്ടുണ്ട്.
ആയിരക്കണക്കിന് ആളുകളാണ് വാഷിംങ്ടണില്‍ ട്രംപിന്റെ മുന്നറിയിപ്പിന് ശേഷവും പ്രകടനത്തില്‍ പങ്കെടുത്തത്. വാര്‍ത്ത സമ്മേളനത്തിന് ശേഷം ട്രംപ് വൈറ്റ് ഹൌസിന് സമീപത്തുള്ള പള്ളി സന്ദര്‍ശിച്ചു. ബൈബിള്‍ എടുത്തുയര്‍ത്തിയാണ് അദ്ദേഹം സംസാരിച്ചത്.ഇതിനെതിരെ ക്രൈസ്തവ പുരോഹിതരില്‍ ചിലര്‍ രംഗത്തുവന്നു. ക്രിസ്തുുവിന്‍്റെ സന്ദേശങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ പറയാന്‍ ബൈബിള്‍ ഉപയോഗിച്ചത് തെറ്റാണെന്നാണ് വാഷിംങ്ടണിലെ ബിഷപ്പ് മരിയാന്‍ എഡ്ഗാര്‍ ബുഡ്ഡെ പറഞ്ഞു
.@iamepiscopalian Bishop of Washington, DC: “@realDonaldTrump just used a Bible … and one of the churches of my diocese without permission as a backdrop for a message antithetical to the teachings of Jesus and everything our churches stand for….I am outraged.”
ട്രംപിന്‍റെ മുന്നറിയിപ്പിന് ശേഷവും വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധം തുടരുകയാണ്
https://twitter.com/i/broadcasts/1ZkKzLYRXYDJv …
Live from Washington, DC, as protests continue over the death of George Floyd
TIME @TIME
അതിനിടെ ശ്വാസം മുട്ടിയാണ് ജോര്‍ജ്ജ് ഫ്‌ളോയിഡ് മരിച്ചതെന്ന വിവരവുമായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. പ്രതിഷേധം സമാധാനപരമായിരിക്കണമെന്ന ആഹ്വാനവുമായി ഫ്‌ളോയിഡിന്റെ കുടുംബവും രംഗത്തെത്തി. പ്രതിഷേധക്കാരോട് സഹോദരാണ് ഈ ആഹ്വാനം നടത്തിയത്. ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ ആ സമയത്ത് അവിടെ ഉണ്ടായിരുന്ന എല്ലാ പൊലീസുകാരും കുറ്റക്കാരാനാണെന്ന് മിന്നെപൊളിസ് പോലീസ് മേധാവി പറഞ്ഞു. എന്നാല്‍ അവര്‍ക്കെതിരെ എന്ത് നടപടിയാവും സ്വീകരിക്കുകയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല .