തിരുവനന്തപുരം: അത്യാവശ്യകാര്യങ്ങള്‍ക്ക് ജില്ല കടന്നുള്ള യാത്രക്ക് പൊലീസ് സ്റ്റേഷനുകളില്‍നിന്ന് അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ലോക്ഡൗണില്‍ കുടുങ്ങിപ്പോയ ധാരാളം പേരുണ്ട്. അത്യാവശ്യങ്ങള്‍ക്ക് തൊട്ടടുത്ത ജില്ലകളില്‍ പോകേണ്ടിവരുന്നവരുമുണ്ട്. ഇവര്‍ക്ക് പൊലീസില്‍നിന്ന് പാസ് ലഭ്യമാക്കാന്‍ സൗകര്യമൊരുക്കും. അവര്‍ ഉള്ളിടത്തെ പൊലീസ് സ്റ്റേഷനില്‍ അപേക്ഷിച്ചാല്‍ പാസ് ലഭിക്കും.

ലക്ഷദ്വീപില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നതിന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുമായി സംസ്ഥാന സര്‍ക്കാര്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.