ശ്രീനഗർ : ജമ്മു കശ്മീരിൽ ബി.ജെ.പി നേതാവിനെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തി. ഖാഗ് ബ്ലോക് വികസന സമിതി അദ്ധ്യക്ഷൻ ഭൂപീന്ദർ സിംഗിനെയാണ് ഭീകരർ കൊലപ്പെടുത്തിയത്. ജമ്മു കശ്മീരിലെ ദാൽവാഷ് ഗ്രാമത്തിലായിരുന്നു സംഭവം.
ഇന്ന് വൈകീട്ട് 7.45 ഓടെയാണ് ഭൂപേന്ദർ സിംഗിന് നേരെ ആക്രമണം ഉണ്ടായത്. വീടിന് പുറത്ത് നിൽക്കുകയായിരുന്നു അദ്ദേഹത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സാരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
ജമ്മു കശ്മീരിൽ ഭീകരർ ബി.ജെ.പി നേതാക്കളെ ലക്ഷ്യമിടുന്ന സ്ഥിതിവിശേഷമാണ് ഉള്ളത്. ജമ്മു കശ്മീരിനെ ഭീകരമുക്തമാക്കാൻ കഠിന പ്രയത്നമാണ് ബി.ജെ.പി നേതാക്കൾ നടത്തുന്നത്. ഇതാണ് ഭീകരരെ വിറളിപിടിപ്പിക്കുന്നത്.