ബിന്ദു ടിജി

സാൻ ഫ്രാൻസിസ്കോ : വർക്ക് ഫ്രം ഹോം  സമ്മർദ്ദങ്ങൾ അതിജീവി ക്കുവാൻ ബേ മലയാളി സംഘടിപ്പിച്ച “അന്താക്ഷരി പയറ്റ്”  ഏറെ  ജനപ്രിയമായി ഫൈനൽ റൗണ്ടിലേക്ക് പ്രവേശിക്കുന്നു . ദേശീയ തലത്തിൽ നടന്ന വിനോദ സംഗീത മത്സര ത്തിന്റെ ഗ്രാൻഡ് ഫിനാലെ ഈ വരുന്ന ശനിയാഴ്ച  വൈകീട്ട് അഞ്ചര മണിക്ക് (കാലിഫോർണിയ സമയം ) നടക്കും (മെയ് 23, 5.30 pm PST ).

സാമൂഹ്യ സമ്പർക്കം നിരോധിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോഴുണ്ടായേക്കാവുന്ന മാനസിക സമ്മർദ്ദങ്ങളെ മുന്നിൽ കണ്ട് , അതിനെ അതിജീവിക്കാനുള്ള  ഒരു വിനോദ പരിപാടി എന്ന ഉദ്ദേശത്തോടെ യാണ് അന്താക്ഷരി പയറ്റ് തുടങ്ങിവെച്ചത് .
ഏപ്രിൽ നാലിന് തുടങ്ങിയ പരിപാടി ഓരോ എപ്പിസോഡ് പിന്നിടുമ്പോഴും ജനങ്ങൾ നെഞ്ചേറ്റുകയായിരുന്നു. എട്ട് ആഴ്ചകളിലായി  പത്തിലധികം സ്റ്റേറ്റ് കളിൽ  നിന്നും മുപ്പത്തിയാറ് ടീമുകൾ  ഇതിൽ പങ്കെടുത്തു . ഇതിൽ വിജയികളായ വിനയ് -നിഷ (ഡിട്രോയിറ്റ്, മിഷിഗൺ  ),  ഹരി -ടീനു  (ഫ്രിമോണ്ട് ),
മധു -സ്മിത (സാൻ ഹോസെ ), ഗിരീഷ്- രമ്യ (സണ്ണി വെയ്ൽ ), ക്രിസ്റ്റിൻ -ഷെൽന (മിൽപിറ്റസ് ), ശ്രീജിത് -നിഖില (സാന്റാ ക്ലാര ) എന്നീ ആറു  ടീമുകൾ ഫൈനലിൽ മത്സരിക്കും .

സിലിക്കൺ വാലി യിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യവും  കാസ് കേഡ്  (CASCADE ) കാലിഫോർണിയ റിയാലിറ്റി സി.ഇ.ഓ യുമായ  മനോജ് തോമസ് ആണ് വിജയികൾക്കുള്ള ക്യാഷ് അവാർഡ് സ്പോൺസർ ചെയ്തു  നൽകുന്നത്.  മലയാളി ബിസിനസ് നു  കൂടി ഒരു  കൈത്താങ്ങാവുന്ന  വിധത്തിലാണ് സമ്മാനപദ്ധതി  ആസൂത്രണം  ചെയ്തിട്ടുള്ളത്. വിജയികളുടെ താമസ സ്ഥലത്തിനടു ത്തുള്ള മലയാളി ബിസിനസ്  കളിൽ നിന്നും  ബേ  മലയാളി  വാങ്ങുന്ന  ക്യാഷ് സർട്ടിഫിക്കറ്റുകളായിരിക്കും സമ്മാനം .

കോർഡിനേറ്റർസ് ആയ ജീൻ ജോർജ്, സുഭാഷ് സ്കറിയ , ജിജി ആന്റണി, ജോർജ്ജി സാം വർഗ്ഗീസ്, എൽവിൻ ജോണി , നൗഫൽ കാപ്പച്ചള്ളി, അനൂപ് പിള്ളൈ  എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി  .
ബിനു ബാലകൃഷ്ണൻ , ദീപേഷ് ഗോവിന്ദൻ  എന്നിവരാണ് വിധികർത്താക്കൾ . പ്രോഗ്രാം അവതാരിക ബിജി പോൾ . ബിന്ദു ടിജി , റോയ് ജോസ്  എന്നിവർ പബ്ലിക് റിലേഷൻസ്/മാർക്കറ്റിങ്ങ്  നിർവഹിച്ചു .ബേ മലയാളി എക്സിക്യൂട്ടീവ് ബോർഡ് ലീഡേഴ്സ് ആയ സജൻ മൂലേപ്ലാക്കൽ,  ജോൺ കൊടിയൻ ,  സാജു ജോസഫ് (ഫോമാ ജോയിന്റ് സെക്രട്ടറി) എന്നിവർ  ,  പരിപാടിയ്ക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി.
ആവേശപൂർണ്ണമായ  ഗ്രാൻഡ് ഫിനാലെ ആസ്വദിക്കാൻ രാജ്യമെമ്പാടുമുള്ള മലയാളികൾ കാത്തിരിക്കുന്നു .

പ്രേക്ഷകർക്ക് തങ്ങളുടെ പ്രിയപ്പെട്ട ടീമിനു വോട്ട് ചെയ്യുവാനും പ്രേക്ഷകർക്കുള്ള ചോദ്യോത്തര ങ്ങൾക്കും ഈ ലിങ്ക് ഉപയോഗിക്കാം
https://baymalayali.org/audiencepoll

ഫിനാലെ ടീസർ കാണുവാനുള്ള  ലിങ്ക്
https://youtu.be/t-Kiyw4vOfM

പ്രസിഡണ്ട് ലെബോൺ മാത്യു വിൻറെ  നേതൃത്വത്തിൽ പ്രവർത്തിക്കുന്ന  ബേ മലയാളി
ജൂൺ ആദ്യപകുതിയിൽ ഇമ്മിഗ്രേഷൻ അറ്റോർണി യുമായി സംവദിക്കാനുള്ള അവസരവും, കാലിഫോർണിയയിലെ പ്രതിഭകൾക്ക് സ്വന്തം കഴിവുകൾ ഓൺലൈൻ ആയി പ്രദർശിപ്പിക്കാനുള്ള വേദി യും  ഒരുക്കും.

കൂടാതെ മങ്ക (മലയാളി അസോസിയേഷ ൻ  ഓഫ് നോർത്ത് അമേരിക്ക) യു മായി സഹകരിച്ച് കോവിഡ് ഹെല്പ്പ് ഡെസ്ക് പ്രവർത്തനങ്ങൾ  ഭംഗിയായി നടത്തുന്നുണ്ടെ ന്നും ഭാരവാഹികൾ അറിയിച്ചു