തിരുവനന്തപുരം; കേരളത്തില്‍ കോവിഡ് 19 പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ നിര്‍ത്തിവെച്ച കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ പുനരാരംഭിച്ചു , രാവിലെ മുതല്‍ തന്നെ സംസ്ഥാനത്തെ പ്രധാന നഗരങ്ങളായ കൊച്ചി കോഴിക്കോട് തിരുവനന്തപുരം എന്നിവിടങ്ങളിലടക്കം സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍ അതേസമയം ബസ്സുകള്‍ ജില്ലക്കകത് മാത്രമേ സര്‍വീസ് നടത്തുകയുള്ളു,, ബസ്സുകള്‍ രാവിലെ ഏഴുമണി മുതല്‍ രാത്രി ഏഴുമണി വരെ വരെയാണ് സര്‍വീസ് നടത്തുന്നത്,, യാത്രികരുടെ ആവശ്യം പരിശോധിച്ചതിനു ശേഷം സര്‍വീസ് ക്രമീകരിക്കാനാണ് കെ എസ് ആര്‍ ടി സി യുടെ നയം.

പക്ഷേ ബസിന്റെ പിന്‍വശത്തിലൂടെ മാത്രമേ യാത്രക്കാരെ പ്രവേശിപ്പിക്കുകയുള്ളു,, മുന്‍ വാതിലിലൂടെ പുറത്തേക്കിറങ്ങണം. യാത്രക്കാരുടെ ആവശ്യം അനുസരിച്ച്‌ മാത്രമേ സര്‍വീസുകള്‍ നടത്തുകയുള്ളു,, സംസ്ഥാനത്തൊട്ടാകെ 1,850 ഷെഡ്യൂള്‍ സര്‍വീസുകളാണ് ജില്ല അടിസ്ഥാനത്തില്‍ ആരംഭിക്കുക,,തിരുവനന്തപുരം-499, കൊല്ലം-208, പത്തനംതിട്ട-93, ആലപ്പുഴ-122, കോട്ടയം-102, ഇടുക്കി-66, എറണാകുളം-206, തൃശ്ശൂര്‍-92, പാലക്കാട്-65, മലപ്പുറം-49, കോഴിക്കോട്-83, വയനാട്-97, കണ്ണൂര്‍-100, കാസര്‍ഗോഡ്-68 എന്നിങ്ങനെയാണ് ബുധനാഴ്ച ആരംഭിക്കുന്ന സര്‍വീസുകളുടെ എണ്ണം. അതേസമയം കൃത്യമായ സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചുമാത്രമേ യാത്ര അനുവദിക്കുകയുമുള്ളൂ.