റായ്പുര്‍: ആന്ധ്രാപ്രദേശില്‍ നിന്നും മടങ്ങിയെത്തിയതിനു ശേഷം ക്വാറന്റൈനില്‍ കഴിയുകയായിരുന്ന 22 തൊഴിലാളികല്‍ ക്വാറന്റൈന് കേന്ദ്രത്തില്‍ നിന്നും മുങ്ങി. ചത്തീസ്ഗണ്ഡിലെ ദന്തേവാദ ജില്ലയിലാണ് സംഭവം.
വ്യാഴാഴ്ച വൈകുന്നേരം മുങ്ങിയ ഇവരെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശില്‍ നിന്നും മടങ്ങിയെത്തിയ 47 തൊഴിലാളികളെയാണ് അധികൃതര്‍ ക്വാറന്റൈന് കേന്ദ്രത്തിലാക്കിയത്. ഇവരില്‍ 22 പേരാണ് സ്ഥലത്തു നിന്നും മുങ്ങിയത്. ഇവര്‍ നഹാദി ഗ്രാമത്തില്‍ നിന്നുള്ളവരാണ്. അതേസമയം, ചത്തീസ്ഗഡില്‍ 59 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 38 പേര് രോഗ മുക്തരായി. 21 പേര് റായ്പുര്‍ എയിംസില്‍ ചികിത്സയിലാണ്.