ബെ​യ്ജിം​ഗ്: വീ​ണ്ടും കോ​വി​ഡ് ബാ​ധ ഉ​ണ്ടാ​യ​തി​ന്‍റെ ആ​ശ​ങ്ക​യി​ലാ​യി​രു​ന്ന ചൈ​ന​യ്ക്ക് ആ​ശ്വാ​സം. രാ​ജ്യ​ത്ത് ചൊ​വ്വാ​ഴ്ച ഒ​രേ ഒ​രാ​ള്‍​ക്ക് മാ​ത്ര​മാ​ണ് കോ​വി​ഡ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 82,919 ആ​യി.

തി​ങ്ക​ളാ​ഴ്ച ചൈ​ന​യി​ല്‍ 17 കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. അ​തി​ല്‍ അ​ഞ്ചും കോ​വി​ഡി​ന്‍റെ പ്ര​ഭ​വ കേ​ന്ദ്ര​മാ​യ വു​ഹാ​നി​ല്‍ ആ​യി​രു​ന്നു.