ബെയ്‌ജിങ് : ചൈനയിലെ ഗുവാംക്സി മേഖലയിലെ സ്കൂളിലുണ്ടായ കത്തി ആക്രമണത്തില്‍ 37 വിദ്യാര്‍ഥികള്‍ക്കും 2 ജീവനക്കാര്‍ക്കും പരുക്കേറ്റു. സെക്യൂരിറ്റി ജീവനക്കാരനാണ് ആക്രമണം നടത്തിയത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ 8.30 ഓടെയാണ് സംഭവം നടന്നത്. വിദ്യാര്‍ഥികള്‍ സ്കൂളിലേക്ക് വരുന്നതിനിടെ
ഇയാള്‍ ആക്രമണം നടത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു.
കൊറോണ വൈറസിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സ്കൂളുകള്‍ മേയിലാണ് തുറന്നത്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കത്തി കൊണ്ടുള്ള ആക്രമണങ്ങള്‍ ചൈനയില്‍ വര്‍ധിച്ചിട്ടുണ്ട്. കിന്‍ഡര്‍ഗാര്‍ട്ടണിലും പ്രൈമറി സ്കൂളുകളിലുമുള്ള കുട്ടികള്‍ക്ക് എതിരെയാണ് കൂടുതല്‍ ആക്രമണങ്ങളും നടക്കുന്നതെന്ന് വാര്‍ത്ത ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.