ചെന്നൈ: ട്രോളിംഗ് നിരോധനം 61 ദിവസത്തില്‍ നിന്നും 47 ദിവസമാക്കി ചുരുക്കി കേന്ദ്ര സര്‍ക്കാര്‍. പുതിയ ഉത്തരവ് പ്രകാരം കിഴക്കന്‍ തീരത്ത് ഏപ്രില്‍ 15 മുതല്‍ മെയ് 31 വരെയും പടിഞ്ഞാറന്‍ തീരത്ത് ജൂണ്‍ 15 മുതല്‍ ജൂലായ് 31 വരെയുമാണ് ട്രോളിംഗ് നിരോധനം.

ഈ വര്‍ഷത്തേക്ക് മാത്രമാണ് ട്രോളിംഗ് നിരോധനം 47 ദിവസമായി ചുരുക്കിയതെന്നും വരും വര്‍ഷങ്ങളില്‍ ഇത് 61 ദിവസം തന്നെയായിരിക്കുമെന്നും പുതുക്കിയ ഉത്തരവില്‍ കേന്ദ്രം വ്യക്തമാക്കുന്നു. വിവിധ തീരദേശ ഫിഷറീസ് വകുപ്പുകളുടെയും ദേശീയ മത്സ്യബന്ധന ഫോറം ഉള്‍പ്പെടെയുള്ള ദേശീയ മത്സ്യ തൊഴിലാളി സംഘടനകളുടെയും ആവശ്യ പ്രകാരമാണ് ട്രോളിംഗ് നിരോധനം 47 ദിവസമായി ചുരുക്കിയത്. ദേശീയ മത്സ്യ ബന്ധന ഫോറം ചെര്‍പേഴ്‌സണ്‍ എം ഇളങ്കോയാണ് ഇക്കാര്യം വ്യക്തമാക്കിയത്.