കൊച്ചി > പത്തനംതിട്ട ചിറ്റാറില്‍ കുടപ്പനക്കുളം സ്വദേശി പി പി മത്തായിയുടെ കസ്റ്റഡി മരണം ഹൈക്കോടതി സിബിഐക്കു വിട്ടു. കേസ്
സിബിഐക്ക് വിടാന്‍ തയ്യാറാണന്ന് സര്‍ക്കാര്‍ അറിയിച്ചു. കേസ് എത്രയും വേഗം സിബിഐക്ക് കൈമാറാന്‍ നിര്‍ദ്ദേശിച്ച കോടതി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ ഷീബ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കി.
പ്രതികളെ എന്തുകൊണ്ട് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നില്ലന്ന് കോടതി ആരാഞ്ഞു. കേസില്‍ ആരെയും പ്രതി ആക്കിയിട്ടില്ലന്നും കേസിന്റെ
എല്ലാ വിശദാംശങ്ങളും പുറത്തു വിടാനാവില്ലന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറി. മൃതദേഹം എന്ത് കൊണ്ട് മറവ് ചെയ്യുന്നില്ല എന്നും കോടതി ആരാഞ്ഞു. കുട്ടികളുടെ അവസ്ഥ മനസ്സിലാക്കണം. പത്രങ്ങളില്‍ വന്ന വാര്‍ത്തയും ചിത്രവും വേദനാ ജനകമാണ്. ഇനിയും മോര്‍ച്ചറി യില്‍ വെക്കേണ്ടി ആവശ്യം ഉണ്ടോ എന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. സംസ്ക്കാരത്തിന് ഇടപെടാന്‍ ഹര്‍ജിക്കാരുടെ അഭിഭാഷകനാടും കോടതി അഭ്യര്‍ത്ഥിച്ചു.