പെരിന്തല്‍മണ്ണ: പക്ഷാഘാതത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്ന ജവാന്‍ മരിച്ചു. എടപ്പറ്റ പാതിരിക്കോട് കല്ലംപടിയില്‍ പരേതനായ പുതിയേടത്ത് ബാലകൃഷ്ണന്‍നായരുടെ മകന്‍ ജയകൃഷ്ണനാണ് (38) മരിച്ചത്. ഞായറാഴ്ച എടപ്പറ്റയിലെ വീട്ടിലെത്തിച്ച മൃതദേഹം ഇന്ന് രാവിലെ ഐവര്‍മത്തില്‍ സംസ്‌കരിക്കും. മിലിറ്ററി പോസ്റ്റല്‍ സര്‍വീസിലായിരുന്നു.

രണ്ടാഴ്ച മുമ്പ്‌ ജോലി കയറ്റവുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍നിന്ന് പൂനയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍വച്ച്‌ പക്ഷാഘാതം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് ഹൈദരാബാദിലെ മിലിട്ടറി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ശനിയാഴ്ച രാവിലെയായിരുന്നു മരണം. അമ്മ: സരോജിനി. സഹോദരങ്ങള്‍: രതീഷ് ബാബു (ഹെഡ് നഴ്‌സ്, മഞ്ചേരി മെഡിക്കല്‍ കോളജ്), ജ്യോതി.