തിരുവനന്തപുരം: ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് മരിച്ച വൈദികന് കോവിഡ് സ്ഥിരീകരിച്ചു. നാലാഞ്ചിറ സ്വദേശി ഫാ. കെ.ജി. വര്‍ഗീസ് ആണ് ഇന്ന് മരിച്ചത്. ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നുവെന്നാണ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് തിരിച്ചറിയാനായിട്ടില്ല. നേരത്തെ ബൈക്കപകടത്തില്‍ പരിക്കേറ്റ ഫാ. കെ.ജി. വര്‍ഗീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നാണോ രോഗം ബാധിച്ചതെന്ന് പരിശോധിക്കുന്നുണ്ട്.
ചികിത്സയിലിരിക്കെ മരിച്ച വൈദികന് കോവിഡ് സ്ഥിരീകരിച്ചു
