വാഷിങ്ടണ്‍: ബഹിരാകാശത്തേക്ക് വ്യവസായം ലക്ഷ്യമിടുന്ന കോടീശ്വരന് ജെഫ് ബെസോസ് ചാന്ദ്ര ദൗത്യത്തിലേക്ക് .ഇതിന് വേണ്ടി തന്റെ കമ്ബനിയായ ബ്ലൂ ഒറിജിന്‍ അനുവദിച്ചാല്‍ നാസക്ക് ചെലവിനത്തില്‍ വരുന്ന 200 കോടി ഡോളര്‍ (14,876.5 കോടി രൂപ) താന്‍ മുടക്കുമെന്നാണ് വാഗ്ദാനം.
അതെ സമയം 2024 ഓടെ മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനുള്ള പേടകം നിര്‍മിക്കാന്‍ മറ്റൊരു പ്രമുഖ വ്യവസായി എലോണ്‍ മസ്കിന്റെ സ്പേസ് എക്സുമായി നാസ 290 കോടി ഡോളറിന്റെ കരാറിലേര്‍പ്പെട്ടിരുന്നു .ബ്ലൂ ഒറിജിനും പ്രതിരോധ മേഖലയിലെ ഭീമനായ ഡൈനെറ്റിക്സും സമര്‍പിച്ച അപേക്ഷകള്‍ തള്ളിയാണ് കരാര്‍ സ്പേസ് എക്സിന് നല്‍കിയിരുന്നത്.
പ്രമുഖ യു.എസ് വിമാനക്കമ്ബനി ലോക്ഹീഡ് മാര്ട്ടിന്, നോര്‍ത്രോപ് ഗ്രുമ്മന്, േഡ്രപര് എന്നിവയുമായി സഹകരിച്ചായിരുന്നു ബ്ലൂ ഒറിജിന്‍ നാസക്ക് അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍, സാമ്ബത്തിക പ്രതിസന്ധിയും സ്പേസ് എക്സിന്റെ ബഹിരാകാശ ദൗത്യങ്ങളിലെ ട്രാക് റെക്കോഡും പരിഗണിച്ച് ഇലോണ്‍ മസ്കിന് നല്‍കുകയാണെന്ന് നാസ ചൂണ്ടിക്കാട്ടിയിരുന്നു .
എന്നാല്‍ തന്നെ മാറ്റിനിര്‍ത്തി സ്പേസ് എക്സിന് കരാര്‍ നല്കാന് ഒത്തുകളി നടന്നതായി നേരത്തെ ജെഫ് ബെസോസ് പരാതി ഉന്നയിച്ചിരുന്നു ,പിന്നാലെയാണ് പുതിയ തുകയും പ്രഖ്യാപിച്ചത്. പരാതിയില്‍ അടുത്ത മാസം സര്‍ക്കാര്‍ അക്കൗണ്ടബിലിറ്റി ഓഫീസ് തീരുമാനമെടുക്കും.
1972നു ശേഷം ആദ്യമായി മനുഷ്യനെ ചന്ദ്രനിലെത്തിക്കുകയെന്ന ദൗത്യം പുനരാരംഭിക്കാന്‍ ലക്ഷ്യമിട്ടാണ് നാസ പുതിയ കരാര്‍ ഒപ്പുവെച്ചത്. സ്പേസ് എക്സിന്റെ ആര്‍ടെമിസ് പദ്ധതിയില്‍ െപടുത്തിയാണ് സ്പേസ് എക്സ് ചാന്ദ്ര വാഹനം നിര്‍മിക്കുക. , ‘ബ്ലൂ മൂണ്‍’ എന്ന പേരിലാകും ബെസോസിന്റെ വാഹനം.