തിരുവനന്തപുരം: മലയാള സിനിമയെ ലോകത്തിന് മുന്നിലെത്തിച്ച ചലച്ചിത്രനിര്‍മാതാവും ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളുടെ തുടക്കക്കാരനുമായ കുളത്തൂര്‍ ഭാസ്കരന് നായര്‍ (83) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കാഞ്ഞിരംപാറ കൈരളിനഗര്‍ കുളത്തൂര്‍ ഭവനില്‍ തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം. മലയാളത്തിലെ ഏറെ ശ്രദ്ധേയമായ സ്വയംവരം, കൊടിയേറ്റം ചിത്രങ്ങളുടെ നിര്‍മാതാവായ അദ്ദേഹം 1965ല്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചലച്ചിത്രപഠനം പൂര്‍ത്തിയാക്കിയെത്തിയ അടൂര്‍ ഗോപാലകൃഷ്ണനുമായി ചേര്‍ന്ന് കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയായ ‘ചിത്രലേഖ’ക്ക് രൂപം നല്കി.
ചലച്ചിത്ര നിര്‍മാതാവ് കുളത്തൂര്‍ ഭാസ്കരന് നായര്‍ അന്തരിച്ചു
