വാഷിംഗ്ടണ്‍ ഡിസി: ന്യൂയോര്‍ക്കിലെ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ചരിത്രപ്രസിദ്ധമായ മിഡില്‍ കൊളീജിയറ്റ് പള്ളിയില്‍ തീപിടിത്തം. ചിത്രാങ്കിത ചില്ലുജാലകങ്ങളും നശിച്ചതടക്കം പള്ളിക്കുള്ളില്‍ വ്യാപക നാശനഷ്ടമുണ്ടായി. തീ അണയ്ക്കുവാന്‍ ശ്രമിക്കുന്നതിനിടെ നാല് അഗ്‌നിശമന സേനാംഗങ്ങള്‍ക്കു നിസാര പരിക്കുകളേറ്റു. 1776ല്‍ അമേരിക്കന്‍ ഐക്യനാടുകള്‍ ബ്രിട്ടനില്‍നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോള്‍ മുഴങ്ങിയ ന്യൂയോര്‍ക്ക് ലിബര്‍ട്ടി മണി ഈ പള്ളിയിലാണു സ്ഥാപിച്ചിരിക്കുന്നത്. മണിക്കു കേടുപാടുണ്ടോയെന്നു പരിശോധിച്ചു വരികയാണ്. ശനിയാഴ്ച രാവിലെ പള്ളിക്കു സമീപമുള്ള ആളൊഴിഞ്ഞ കെട്ടിടത്തിലാണു തീപിടിത്തം ആരംഭിച്ചത്. പിന്നീട് പള്ളിയിലേക്കും പടരുകയായിരുന്നു. റിഫോംഡ് പ്രൊട്ടസ്റ്റന്റ് സഭയുടെ കീഴിലുള്ള പള്ളിക്കു 128 വര്‍ഷം പഴക്കമുണ്ട്.