ചരിത്രത്തിലാദ്യമായി റോമാ സാമ്രാജ്യത്തിന്റെ തിരുശേഷിപ്പായ 2,000 വര്‍ഷം പഴക്കമുള്ള കൊളോസിയത്തിന്റെ അണിയറയായി കരുതുന്ന ഭൂഗര്‍ഭ പാതകളും ചേംബറുകളും സന്ദര്‍ശകര്‍ക്കായി തുറന്നു. ഇറ്റലി ആസ്ഥാനമായുള്ള ഫാഷന്‍ ബ്രാന്‍ഡായ ‘ടോഡ്​സി​ന്റെ സാമ്ബത്തിക സഹായത്തോടെ അടുത്തിടെ ഭൂഗര്‍ഭ പാതകളുടെ പുനരുദ്ധാരണം
പൂര്‍ത്തിയാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ്​ കൊളോസിയത്തിന്റെ ഭൂഗര്‍ഭ ഭാഗവും തുറന്നത്​.
2010 മുതല്‍​ പ്രവേശനം ലഭിച്ചിരുന്നുവെങ്കിലും വളരെ ചെറിയ ഒരു ഭാഗത്ത് മാത്രമായിരുന്നു എത്താനായിരുന്നത്​. എന്നാല്‍, പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായി സന്ദര്‍ശക‌ര്‍
ക്ക്​ നടന്നുനീങ്ങാന്‍ പ്രത്യേകം നടപ്പാതകള്‍ ഒരുക്കിയിട്ടുണ്ട്​.80 പുരാവസ്​തു ഗവേഷകര്‍, ശില്‍പികള്‍, എന്‍ജിനിയമാര്‍ എന്നിവര്‍ ചേര്‍ന്നാണ്​ പുനരുദ്ധാരണം പൂര്‍ത്തിയാക്കിയത്​. റോമിലെ സ്​മാരകങ്ങളും പൗരാണിക നിര്‍മിതികളും വീണ്ടെടുക്കാന്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ വിപുലമായ പദ്ധതികളാണ്​ നടപ്പാക്കിവരുന്നത്​. 2024ഓടെ പദ്ധതി പൂര്‍ത്തിയാക്കും.
@കൊളോസിയം
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നിലനിന്നിരുന്ന അതിക്രൂര വിനോദമായ ഗ്ലാഡിയേറ്റര്‍ മല്ല യുദ്ധത്തിന്റെ വേദിയായിരുന്ന കൊളോസിയം 19-ാം നൂറ്റാണ്ടിലാണ് ഖനനത്തിലൂടെ കണ്ടെത്തുന്നത്.
മത്സരത്തിനെത്തുന്ന മനുഷ്യരെയും മൃഗങ്ങളെയും ഒരുക്കാനുള്ള അണിയറയായി പ്രവര്‍ത്തിച്ചിരുന്നത്​ ഈ ഭൂഗര്‍ഭ ചേംബറുകളായിരുന്നു. എ.ഡി 80ല്‍ തുറന്ന്​ 523 വരെയാണ്​ കൊളോസിയം സജീവമായിരുന്നതെന്നാണ്​ നിഗമനം.