കൊല്‍ക്കത്ത: പ്ര​മു​ഖ ച​രി​ത്ര​കാരന്‍ ഡോ. ഹ​രിശ​ങ്ക​ര്‍ വാ​സു​ദേ​വ​ന്‍ കോ​വി​ഡ്​ ബാ​ധി​ച്ച്‌​ മ​രി​ച്ചു. 68 വയസ്സായിരുന്നു. കൊല്‍ക്കത്തയിലെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് അന്ത്യം. കടുത്ത പനിയും ശ്വാസതടസ്സവും മൂലം മേ​യ്​ നാ​ലി​നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തു​ട​ര്‍​ന്ന്​ വെന്റിലേ​റ്റ​റി​ലാ​ക്കി​യി​രു​ന്നു. ബുധനാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്.

കേം​ബ്രി​ഡ്​​ജ്​ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്നാ​ണ്​ ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ഡോ​ക്​​ട​റേ​റ്റും​ നേ​ടി​യ ഡോ. ഹരിശങ്കര്‍ 1978 മുതല്‍ കല്‍ക്കട്ട സര്‍വകലാശാലയില്‍ ചരിത്രവിഭാഗം അധ്യാപകനായിരുന്നു. സെ​ന്‍​ട്ര​ല്‍ ഏ​ഷ്യ​ന്‍ സ്​​റ്റ​ഡീ​സി​ല്‍ പ്ര​ഫ​സ​റാ​യും ജാ​മി​യ മി​ലി​യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ അ​ക്കാ​ദ​മി ഓ​ഫ്​ തേ​ഡ്​ വേ​ള്‍​ഡ്​ സ്​​റ്റ​ഡീ​സ്​ ഡ​യ​റ​ക്​​ട​റാ​യും പ്രവര്‍ത്തിച്ചു. 2005 മുതല്‍ എന്‍സിഇആര്‍ടിയുടെ സാമൂഹികശാസ്ത്ര പാഠപുസ്തക വികസന സമിതി അധ്യക്ഷനാണ്.

പാലക്കാട് ശ്രീകൃഷ്ണപുരം മമ്ബിള്ളിക്കളത്തില്‍ കുടുംബാംഗമാണ് ഹരിശങ്കര്‍. ച​രി​ത്ര​കാ​രി ത​പ​തി ഗു​ഹ താ​കു​ര്‍​ത്ത​യാ​ണ്​ ഭാ​ര്യ. മകള്‍: മൃണാളിനി