ദുബൈ: കോവിഡ് രോഗികളുടെ എണ്ണം രണ്ടു ലക്ഷത്തിലേറെ ഉയര്‍ന്ന ഗള്‍ഫ് മേഖലയില്‍ േരാഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനിടയിലും മലയാളികളുടെ മരണസംഖ്യ കൂടുന്നത് പ്രവാസലോകത്തും കുടുംബങ്ങളിലും ആശങ്കയുയര്‍ത്തുന്നു. യു.എ.ഇ, സൗദി, ഒമാന്‍, കുവൈത്ത്, ഖത്തര്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലായി ഇതിനകം 1043 പേര്‍ക്ക് േകാവിഡ് മൂലം ജീവന് നഷ്ടപ്പെട്ടപ്പോള്‍ ഇതില്‍ 153 പേര് മലയാളികളാണ്. യു.എ.ഇയിലും സൗദിയിലുമാണ് കൂടുതല്‍ മലയാളി മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്.