ലക്നൗ : ഉത്തര്‍പ്രദേശില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരിലേക്ക് കൊറോണ വ്യാപിക്കുന്നു. ഗൗതം ബുദ്ധനഗറില്‍ നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ പ്രദേശത്ത് കൊറോണ സ്ഥിരീകരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 23 ആയി.
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊറോണ സ്ഥിരീകരിച്ച വിവരം എഡിസിപി അന്‍കുര്‍ അഗര്‍വാളാണ് അറിയിച്ചത്. കൊറോണ സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ഇവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരെയും നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച 23 പോലീസ് ഉദ്യോഗസ്ഥരില്‍ 17 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.
ഗൗതം ബുദ്ധ നഗറില്‍ ഇതുവരെ 935 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത് . 12 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.