ഗ്വാളിയര്‍: മദ്ധ്യപ്രദേശിലെ ഗ്വാളിയറില്‍ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടുത്തത്തില്‍ നാല് കുട്ടികളും മൂന്ന് സ്ത്രീകളും അടക്കം ഏഴ് പേര്‍ മരിച്ചു. മൂന്ന് നിലകളുള്ള പാര്‍പ്പിട സമുച്ചയത്തിലാണ് തീപിടുത്തമുണ്ടായത്.
ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടുത്തമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിലെ ഒരു പെയ്ന്റ് കടയിലാണ് ആദ്യം തീ പടര്‍ന്നത്. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ കുടുങ്ങിയവരാണ് മരിച്ചത്.
ആദ്യം അഗ്നിശമന സേന എത്തി തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. പിന്നീട് സൈന്യം കൂടി എത്തിയാണ് തീ കെടുത്തിയത്. പൊളളലേറ്റ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.