ഒട്ടാവ: ഗ്രീസ് തീരത്തുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ കാണാതായ സായുധ സേനയിലെ അഞ്ച് അംഗങ്ങളും മരിച്ചതായി കരുതുന്നുവെന്ന് കനേഡിയന്‍ സൈന്യം. നേരത്തെ ഒരു സൈനികന് മരിച്ചതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റീന്‍ ട്രൂഡോ സ്ഥിരീകരിച്ചിരുന്നു.
നാറ്റോയ്ക്ക് വേണ്ടി സേവനം ചെയ്യുന്നതിനിടെ വ്യാഴാഴ്ചയാണ് നാവികസേനുടെ സികോര്‍സ്കി സി.എച്ച്-124 സീകിങ് ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നു വീണത്. ലോനിയന്‍ കടലിലെ സിഫാലോനിയ ദ്വീപിലായിരുന്നു അപകടം. റോയല്‍ കനേഡിയന്‍ വ്യോമസേനയിലെ നാലു പേരും നാവികസേനയിലെ രണ്ടു പേരുമാണ് കോപ്റ്ററില്‍ ഉണ്ടായിരുന്നത്. സിഎച്ച്-148 സൈക്ലോണ്‍ ഹെലികോപ്റ്ററാണ് അപകടത്തില്‍ തകര്‍ന്നത്.