ചങ്ങനാശേരി: ചേര്‍പ്പുങ്കല്‍ ബിവിഎം കോളജ് വിഷയത്തില്‍ യഥാര്‍ഥ വസ്തുതകള്‍ പരിഗണിക്കാതെ ഏകപക്ഷീയമായി കുറ്റാരോപണം നടത്തുന്ന ശൈലി സ്വീകരിച്ച എംജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുടെ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ സമീപിക്കാന്‍ കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി തീരുമാനിച്ചു. അതിരൂപത പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍, ജനറല്‍ സെക്രട്ടറി രാജേഷ് ജോണ്‍, ബാബു വള്ളപ്പുര, ജോര്‍ജുകുട്ടി മുക്കത്ത്, ജോസ് പാലത്തിനാല്‍ എന്നിവര്‍ പ്രസംഗിച്ചു.