കാളികാവ് (മലപ്പുറം): യു.എ.ഇയില്‍നിന്ന്​ മേയ്​ ഏഴിനെത്തി ജില്ലയിലെ കോവിഡ് കേന്ദ്രമായ കാളികാവ് അല്‍ സഫ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ 30 പേര്‍ വീട്ടിലേക്ക് മടങ്ങി. വ്യാഴാഴ്ച ഉച്ചയോടെയാണ് ഇവര്‍ മടങ്ങിയത്. 108 ആംബുലന്‍സിലായിരുന്നു മടക്കം.

പെരിന്തല്‍മണ്ണ, പരപ്പനങ്ങാടി അടക്കമുള്ള പ്രദേശങ്ങളിലുള്ളവരാണ് 14 ദിവസത്തെ ക്വാറ​ൈന്‍റനില്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയത്. ക്വാറ​ൈന്‍റന്‍ കാലം നല്ല പരിചരണം ലഭിച്ചതായി മടങ്ങിപ്പോവുന്നവര്‍ പറഞ്ഞു.