പാരീസ്: കളിമൺ കോർട്ടിലെ കരുത്തൻ റഫേൽ നദാലും തുടർച്ചയായ രണ്ടാം ഗ്ലാൻഡ് സ്ലാം സ്വപ്‌നവുമായി മുന്നേറുന്ന ഡോമിനിക് തീമും ക്വാർട്ടറിൽ കടന്നു. സെമി ഫൈനൽ പ്രതിപക്ഷയുമായി മുന്നേറിയ സ്വരേവ് പുറത്തായി.

അമേരിക്കയുടെ സെബാസ്റ്റ്യൻ കോർദയെ എതിരില്ലാത്ത മൂന്നു സെറ്റുകൾക്കാണ് നദാൽ തകർത്തത്. 6-1, 6-1, 6-2 എന്ന സ്‌കോറിനായിരുന്നു നദാലിന്റെ മേധാവിത്വം. രണ്ടാം മത്സരത്തിൽ ഫൈനലിൽ കയറാൻ ഒരുങ്ങുന്ന യു.എസ്.ഓപ്പൺ ചാമ്പ്യൻ ഡോമിനിക് തീം കനത്തപോരാട്ടത്തിനൊടുവിലാണ് ക്വർട്ടറിലിടം നേടിയത്. ഹ്യൂഗോ ഗാസ്റ്റണിനെതിരെ അഞ്ചു സെറ്റു നീണ്ട പോരാട്ടത്തിനൊടുവിലാണ് തീം ജയം പിടിച്ചുവാങ്ങിയത്. ആദ്യ രണ്ടു സെറ്റുകൾ 6-4,6-4ന് നേടി തീമിന് 5-7,3-6ന്റെ തിരിച്ചടി നേരിട്ടെങ്കിലും അവസാന സെറ്റ് 6-3ന് തിരിച്ചു പിടിച്ചാണ് തീം ക്വാർട്ടർ ഉറപ്പിച്ചത്.

12-ാം സീഡ് ഷ്വാറ്റ്‌സ്മാനു ക്വാർട്ടറിൽ കടന്നിട്ടുണ്ട് സോനേഗോവിനെയാണ് തോൽപ്പിച്ചത്. ഇതിനിടെ സെമി ഫൈനൽ ഉറപ്പിച്ചു മുന്നേറിയ ആറാം സീഡ് അലക്‌സാണ്ടർ സ്വരേവിനെ 3-6,3-6,6-4,3-6ന് ജെന്നിക് സിന്നർ അട്ടിമറിച്ചു.