ഇന്ന് ഖുഷ്ബു സുന്ദറിന് 50 വയസ്സ് തികഞ്ഞു. രാജ്യമെമ്പാടുമുള്ള സഹ താരങ്ങളുടെയും അവരുടെ ആരാധകരുടെയും ആശംസകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുകയാണ്. നടന്‍ മാധവന്‍, രാധിക ശരത്കുമാര്‍, സീനു രാമസ്വാമി, വെങ്കിടേഷ് ദഗ്ഗുബതി തുടങ്ങി നിരവധി അഭിനേതാക്കള്‍, രാഷ്ട്രീയക്കാര്‍, സംവിധായകര്‍ എന്നിവര്‍ ഖുഷ്ബുവിന്റെ പ്രത്യേക ദിനത്തില്‍ ആശംസകള്‍ നേര്‍ന്നു.

നടന്‍ മാധവന്‍ ആണ് സോഷ്യല്‍മീഡിയയിലൂടെ താരത്തിന് ആദ്യ ആശംസകള്‍ നേര്‍ന്നത്. സിനിമയിലെ അവരുടെ ഉറ്റ സുഹൃത്തായ രാധിക ശരത്കുമാര്‍ ഒരു പഴയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരത്തിന് ആശംസകള്‍ നേര്‍ന്നത്. ഖുഷ്ബു സുന്ദര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ട്വിറ്ററില്‍ 1.3 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ആണ് അവര്‍ക്കുള്ളത്. തന്നെ ട്രോളുന്ന ആളുകള്‍ തന്നെ പിന്തുടരുന്നവരേക്കാള്‍ ഉയര്‍ന്നവരാണെന്ന് പറഞ്ഞ് കഴിഞ്ഞ വര്‍ഷം നടി തന്റെ ട്വിറ്റര്‍ അക്കൗണ്ട് പ്രവര്‍ത്തനരഹിതമാക്കിയിരുന്നു.

സിരുതൈ ശിവ സംവിധാനം ചെയ്യുന്ന രജനീകാന്തിന്റെ വരാനിരിക്കുന്ന അണ്ണാത്തെ എന്ന ചിത്രത്തിലൂടെ ഖുഷ്ബു സുന്ദര്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുകയാണ്. ചിത്രത്തില്‍ സൂപ്പര്‍സ്റ്റാറിന്റെ ഭാര്യയായി നടി പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.