ദോഹ: ഖത്തറില്‍ കോവിഡിനെ ആപ്പിലാക്കിയതിന്​ പിന്നില്‍ മലയാളിയും. സര്‍ക്കാറിനായി കോവിഡ്​ ആപ്പ്​ ആയ ‘ഇഹ്​തിറാസ്’​ വികസിപ്പിച്ച സംഘത്തില്‍ കൊല്ലം കൈതക്കുഴി സ്വദേശിയായ ആല്‍ബി ജോയ് എന്ന സോഫ്​റ്റ്​വെയര്‍ എന്‍ജിനീയറുമുണ്ട്​. നമുക്ക്​ കോവിഡു​ണ്ടോ, അല്ലെങ്കില്‍ കോവിഡ്​ അരികിലുണ്ടോ എന്നറിയാന്‍ ജനങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ആപ്പാണ്​ ഇഹ്തിറാസ്​ (EHTERAZ).

മേയ്​ 22 മുതല്‍ ഇതില്ലാതെ ഖത്തറില്‍ ആരും പുറത്തിറങ്ങാന്‍ പാടില്ല. ലംഘിച്ചാല്‍ മൂന്നുവര്‍ഷത്തില്‍ കൂടാത്ത തടവോ രണ്ട്​ ലക്ഷം റിയാലില്‍ കൂടാത്ത പിഴയോ ഇതില്‍ ഏതെങ്കിലും ഒന്നോ ആയിരിക്കും ശിക്ഷ. മന്ത്രാലയത്തി​െന്‍റ ഡാറ്റാബേസുമായി ബന്ധിപ്പിച്ച്‌ മൊബൈലിലെ ജി.പി.എസ്​, ബ്ലൂടൂത്ത് എന്നിവ ഉപയോഗിച്ചാണ് ആപ്പി​​െന്‍റ പ്രവര്‍ത്തനം.

ഫോണില്‍ ഇത്​ ഡൗണ്‍ലോഡ്​ ചെയ്യുന്നതോടെ ഉപയോക്താവിന്​ രോഗം സംബന്ധിച്ച്‌ എപ്പോഴും ജാഗ്രത മുന്നറിയിപ്പ് ലഭിക്കും. ബ്ലൂടൂത്ത്​ സാ​​ങ്കേതിക വിദ്യയാണ്​ പ്രധാനമായും ഇഹ്​തിറാസില്‍ ഉപയോഗിക്കുന്നതെന്ന്​ ആല്‍ബി പറയുന്നു. ഏപ്രില്‍ ആദ്യത്തിലാണ്​ ആപ്പ്​ വികസിപ്പിക്കാന്‍ പ്രയത്​നം തുടങ്ങുന്നത്​.

ജനങ്ങളുടെ സ്വകാര്യവിവരങ്ങള്‍ ഇതിലൂടെ ശേഖരിക്കുന്നില്ലെന്ന്​ സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്​തമാക്കിയിരുന്നു. നമ്മുടെ ഒന്നര മീറ്റര്‍ അടുത്തുകൂടി ​കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഒരു കോവിഡ്​ രോഗി കടന്നുപോയിട്ടുണ്ടെങ്കില്‍ ഇത്​ സംബന്ധിച്ച ജാഗ്രതനിര്‍ദേശം ആപ്പിലൂടെ ലഭിക്കും. കോവിഡ്​ പോസിറ്റീവായ രോഗി ഏതെങ്കിലും ആശുപത്രിയില്‍ ചികിത്സിക്ക്​ എത്തുന്നതോടെയാണിത്​. ഉടന്‍ തന്നെ അയാളുടെ അടുത്തുകൂടി ഈ ദിനങ്ങളില്‍ കടന്നുപോയ എല്ലാവര്‍ക്കും ജാഗ്രതാനിര്‍ദേശം ലഭിക്കും.

അയാളുടെ ആപ്പിലെ ബാര്‍കോഡി​​െന്‍റ നിറം ചുവപ്പാവുകയും ചെയ്യും. മറ്റുള്ളവരുടെ ആപ്പിലും നിറവ്യത്യാസം വന്നിരിക്കും. ഗ്രേ ആണ്​ ഒരാള്‍ക്ക്​ കിട്ടുന്നതെങ്കില്‍ നമ്മുടെ അടുത്തുകൂടി പോയ ഏതോ ഒരാള്‍​ കോവിഡ്​ പോസിറ്റീവ്​ ആണ്​ എന്നാണര്‍ഥം. ഇതോടെ നമുക്ക്​ ജാഗ്രത പാലിച്ച്‌​ പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ കഴിയാം.

വീട്ടിലുള്ളവര്‍ക്കടക്കം രോഗം നമ്മളാല്‍ പകരില്ലെന്ന്​ ഇതിലൂടെ ഉറപ്പിക്കാം. അതേസമയം ചുവപ്പ്​ ആണ്​ കളറെങ്കില്‍ നമ്മളെ ആരോഗ്യപ്രവര്‍ത്തകര്‍ ചികിത്സ കേന്ദ്രങ്ങളിലേക്ക്​ കൊണ്ടുപോകും, നമ്മളും പോസിറ്റീവ്​ ആയി എന്നര്‍ഥം. ഓറഞ്ച്​ നിറം ആണെങ്കില്‍ നമ്മള്‍ സമ്ബര്‍ക്കവിലക്കിലേക്ക്​ മാറും. ഡോ. ആന്‍മേരി ജെയിംസ്​ ആണ്​ ആല്‍ബിയുടെ ഭാര്യ. മക്കള്‍: ഡാന, ജറം.

ഇഹ്​തിറാസ്​ ആപ്പില്‍ വിവിധ വര്‍ണങ്ങള്‍ വരു​േമ്ബാള്‍

ആപ്പില്‍ പച്ച കളര്‍ ഉള്ളവര്‍ മാത്രം പുറത്തിറങ്ങും, കോവിഡ്​ സമൂഹവ്യാപനഭീഷണി മാറും

ഇഹ്​തിറാസ്​ ആപ്പില്‍ പച്ചക്കളര്‍ ഉള്ളവര്‍ മാത്രം ഖത്തറില്‍ പുറത്തിറങ്ങുന്ന അവസ്​ഥ ഉടന്‍ വരും. അതായത്​ ചുവപ്പ്​, ഓറഞ്ച്​, ഗ്രേ എന്നീ വര്‍ണങ്ങള്‍ ആപ്പില്‍ ഉള്ളവരൊന്നും പിന്നീട്​ രോഗം മാറുന്നതുവരെ പുറത്തിറങ്ങില്ല. പച്ച കളര്‍ ഉള്ളവരെ മാത്രം പുറത്തിറങ്ങാന്‍ അനുവദിക്കും.

ഇതോടെ കോവിഡി​​െന്‍റ സമൂഹവ്യാപനം നിലക്കുകയും പതിയേ രാജ്യം മുഴുവന്‍ കോവിഡ്​ മുക്​തമാകുകയും ​െചയ്യും. ഒരു മാളിലോ സിനിമ തിയറ്ററിലോ കടയിലോ പോകു​േമ്ബാള്‍ ഉപഭോക്​താവി​​െന്‍റ ഇഹ്​തിറാസ്​ ആപ്പ്​ നോക്കിയിട്ട്​ പച്ച കളര്‍ ഉള്ളവര്‍ക്ക്​ മാത്രം പ്രവേശനം കിട്ടും.

ആളുകള്‍ കൂടുന്ന ഇടങ്ങളില്‍ കോവിഡ്​ സംശയിക്കുന്ന ആരും ഇല്ലാതാകും. ആപ്പ്​ ഡൗണ്‍ലോഡ്​ ചെയ്യുന്ന ഫോണില്‍ ബ്ലൂടൂത്ത്​ ഓണ്‍ അല്ലെങ്കിലും നിശ്ചത സമയത്ത്​ അത്​​ തനിയെ ഓണാകും. ഗൂഗിള്‍ ​േപ്ല സ്​​​േറ്റാറിലും ആപ്പിളി​െന്‍റ ആപ്പ് സ്​റ്റോറിലും ആപ്പ്​ ലഭ്യമാണ്​.
ഐ ഫോണ്‍ 6 എസിന്​ (വേര്‍ഷന്‍ 13ന്​ മുകളില്‍) മുകളിലുള്ളതിലും ആന്‍ഡ്രോയ്​ഡ്​ 5ഉം അതിന്​ മുകളിലുമുള്ള ഫോണുകളിലും മാത്രമേ ആപ്പ്​ ഡൗണ്‍ലോഡ്​ ചെയ്യാനാകൂ.