ദോഹ : ഖത്തറില്‍ കൊവിഡ് രോഗികളെ പാര്‍പ്പിച്ചിരുന്ന ഹസം മെബൈറിക് ആശുപത്രിയുടെ രണ്ട് ടെന്റുകള്‍ കനത്ത കാറ്റില്‍ തകര്‍ന്നു വീണു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

മണിക്കൂറില്‍ 72 കി.മി വേഗതയിലാണ് ശക്തമായ കാറ്റ് വീശിയത്. എല്ലാ രോഗികളെയും ഉടന്‍തന്നെ സംഭവസ്ഥലത്തു നിന്നും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.