ലണ്ടന്‍: ലണ്ടനില്‍ ഇന്ത്യന്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. കേന്ദ്രത്തിലെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷരെ പിന്തുണച്ച് പ്രകടനക്കാര്‍ തടിച്ചു കൂടിയതോടെയാണ് പോലീസ് എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചത്.
പ്രതിഷേധക്കാര്‍ ഇന്ത്യാ വിരുദ്ധ, കര്‍ഷക അനുകൂല മുദ്രാവാക്യങ്ങളും ഉയര്‍ത്തി. അതേസമയം ഇന്ത്യയില്‍ കര്‍ഷകരുടെ സമരം തുടരുകയാണ്.
കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസവും കര്‍ഷക സംഘടനകളുമായി നടത്തിയ ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുയാണ് കര്‍ഷകര്‍.