തിരുവനന്തപുരം : വിവിധ സംസ്ഥാനങ്ങളില്‍ നിന്നു തിരിച്ചെത്തിയവരുടെ ക്വാറന്റൈന് കര്‍ശനമായി നടപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം . ക്വാറന്റൈന് ലംഘിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ് . മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന രോഗ ലക്ഷണമില്ലാത്തവരോടു വീടുകളില്‍ത്തന്നെ കഴിയാനാണ് നിര്‍ദേശിച്ചിരിക്കുന്നത് . എന്നാല്‍, കഴിഞ്ഞ ആഴ്ചകളില്‍ ഇങ്ങനെ എത്തിയവരില്‍ പലരും ക്വാറന്റൈന് കൃത്യമായി പാലിക്കാതെ പുറത്തിറങ്ങിയത് തലവേദന സൃഷ്ടിച്ചിരുന്നു . ഇവരില്‍ ചിലര്‍ കോവിഡ് ബാധിതരുമായിരുന്നെന്നു പിന്നീടു കണ്ടെത്തി . ഇതൊക്കെ പരിഗണിച്ചാണ് ക്വാറന്റൈന് കര്‍ക്കശമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് .
നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരേ കടുത്ത നടപടിയുണ്ടാകുമെന്ന് ഇന്നലെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പ് നല്കി . അതേസമയം, ജില്ലകളില്‍ നിന്നു ജില്ലകളിലേക്കു വരുന്നവര്‍ക്കു ക്വാറന്റൈന് ഇല്ല .