ഈ വര്‍ഷം അവസാനം ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് പരമ്പരയില്‍ മാറ്റങ്ങള്‍ വന്നേക്കും. വെസ്റ്റേണ്‍ ഓസ്ട്രേലിയ സര്‍ക്കാര്‍ ക്വറന്റൈനില്‍ ഇളവുകള്‍ അനുവദിക്കില്ലെന്ന് തീരുമാനിച്ചതോടെയാണ് പരമ്പരയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉദ്ദേശിക്കുന്നത്.

ഇത് പ്രകാരം മെല്‍ബണില്‍ നടക്കേണ്ട ബോക്സിങ് ഡേ ടെസ്റ്റ് മത്സരം അഡ്ലെയ്ഡ് ഓവലില്‍ വെച്ച്‌ തന്നെയാവും നടക്കുക.പരമ്പരയില്‍ നേരത്തെ തീരുമാനിച്ച ഡേ നൈറ്റ് ടെസ്റ്റും ഓവലില്‍ വെച്ചാവും നടക്കുക. കൂടാതെ പരമ്പരയിലെ ആദ്യ മത്സരം പെര്‍ത്തിന് പകരം ബ്രിസ്‌ബേനിലോ അഡ്ലെയ്ഡിലോ വെച്ച്‌ നടത്താനും ശ്രമം നടത്തുകുന്നുണ്ട്.

നേരത്തെ ക്വറന്റൈന്‍ കാലയളവില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ബയോ സുരക്ഷാ ഒരുക്കി പരിശീലനത്തിന് അവസരം നല്‍കണമെന്ന് ഇന്ത്യ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പെര്‍ത്തില്‍ വെച്ച്‌ ഇത് സാധ്യമാവില്ലെന്ന് കണ്ടതോടെയാണ് പരമ്പരയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആലോചനകള്‍ നടക്കുന്നത്.