ഓ​സ്റ്റി​ന്‍: ടെ​ക്സ​സ് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ചു മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ സം​ഖ്യ​യി​ല്‍ റെ​ക്കോ​ര്‍​ഡ്. മേ​യ് 14 നു ​മാ​ത്രം 58 മ​ര​ണ​മാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. ഇ​തോ​ടെ ടെ​ക്സ​സി​ല്‍ മാ​ത്രം ഇ​തു​വ​രെ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം 1216 ആ​യി ഉ​യ​ര്‍​ന്നു.

കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ലും റെ​ക്കോ​ര്‍​ഡ്. 1800 പേ​രി​ലാ​ണ് ഒ​റ്റ ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മേ​യ് 14 വ്യാ​ഴാ​ഴ്ച​യോ​ടെ സം​സ്ഥാ​ന​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 44,000 ആ​യി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. യ​ഥാ​ര്‍​ഥ രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​തി​ലും അ​ധി​ക​മാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. പ​ല​രും രോ​ഗ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്നി​ല്ല എ​ന്ന​താ​ണ് കാ​ര​ണ​മാ​യി ചൂ​ണ്ടി​കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. ഡാ​ള​സ് കൗ​ണ്ടി​യി​ല്‍ മെ​യ് 14 ന് 243 ​കേ​സു​ക​ള്‍ കൂ​ടി സ്ഥി​രി​ക​രി​ച്ച​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 6602 ആ​യി ഉ​യ​ര്‍​ന്നു.

സൗ​ത്ത് ടെ​ക്സ​സി​ലെ ബീ​ഫ് പ്ലാ​ന്‍റി​ല്‍ ശ​നി​യാ​ഴ്ച മു​ത​ല്‍ ബു​ധ​നാ​ഴ്ച വ​രെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 747 ആ​ണ്. ടെ​ക്സ​സ് സം​സ്ഥാ​ന​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് അ​യ​വു വ​ന്ന​തോ​ടെ​യാ​ണ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്.