പാരീസ്: കോവിഡ് വ്യാപനം തടഞ്ഞു നിര്‍ത്താന്‍ കര്‍ഫ്യൂ നിയമങ്ങള്‍ ശക്തമാക്കാനൊരുങ്ങി ഫ്രാന്‍സ്. രാജ്യത്ത് സാംസ്കാരിക വേദികള്‍ തുറക്കുന്നത് വൈകുമെന്നും ഈ മാസം 15 മുതല്‍ രാത്രി കാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.
ഒക്ടോബറില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് ശേഷവും കോവിഡ് വ്യാപനത്തില്‍ കാര്യമായ കുറവ് സംഭവിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്സ് പറഞ്ഞു. ക്രിസ്മസിനോട് അനുബന്ധിച്ച് വരുന്ന ആഴ്ചകള്‍ ജാഗ്രതയോടെ നീങ്ങണമെന്നും അദ്ദേഹം വ്യക്തമാക്കി.