തിരുവനന്തപുരം: കോവിഡ് കേസ് കൈകാര്യം ചെയ്യുന്നതില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് ഗുരുതര വീഴ്ച. ശനിയാഴ്ച കോവിഡ് ലക്ഷണങ്ങളോടെ കുവൈറ്റില്‍നിന്നെത്തിയ ആളെ സ്രവം എടുത്തശേഷം വീട്ടിലേക്ക് അയച്ചു. ആലങ്കോട് സ്വദേശിയെയാണ് സ്രവം എടുത്തശേഷം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലാക്കാതെ വീട്ടിലേക്ക് അയച്ചത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കണ്ടതോടെയാണ് ഇയാളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ഇയാളുടെ ഫലം ഇന്ന് പോസീറ്റിവായതോടെ തിരിച്ചുവിളിച്ച് അഡ്മിറ്റാക്കി.