ഓ​ച്ചി​റ: കോ​വി​ഡ് ബാ​ധി​ച്ച്‌ അ​ബൂ​ദ​ബി​യി​ല്‍ മ​രി​ച്ച ക്ലാ​പ്പ​ന ക​ളീ​ക്ക​ല്‍ സൗ​പ​ര്‍​ണി​ക​യി​ല്‍ ശ്രീ​നി​വാ​സ​​െന്‍റ (45) കു​ടും​ബ​ത്തി​ന് സ​ഹാ​യ​വു​മാ​യി ക്ലാ​പ്പ​ന പ​ഞ്ചാ​യ​ത്ത്. കു​ടും​ബ​ത്തി​െന്‍റ അ​വ​സ്ഥ മ​ന​സ്സി​ലാ​ക്കി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് എ​സ്.​എം. ഇ​ക്ബാ​ല്‍ കു​ടും​ബ​ശ്രീ​യു​ടെ അ​ടി​യ​ന്ത​ര യോ​ഗം ചേ​ര്‍​ന്ന് ശ്രീ​നി​വാ​സ​​െന്‍റ കു​ടും​ബ​ത്തി​ന് സ്നേ​ഹ​ഭ​വ​നം പ​ദ്ധ​തി പ്ര​കാ​രം നാ​ല് ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ വീ​ടി​െന്‍റ നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ 20ന് ​ആ​യി​രു​ന്നു അ​ബൂ​ദ​ബി ഗ​ള്‍​ഫ് പൈ​പ്പ് ക​മ്ബ​നി​യി​ലെ തൊ​ഴി​ലാ​ളി​യാ​യ ശ്രീ​നി​വാ​സ​ന്‍ മ​രി​ച്ച​ത്. കോ​വി​ഡ് മ​ര​ണ​മാ​യ​തി​നാ​ല്‍ മൃ​ത​ദേ​ഹം അ​വി​ടെ സം​സ്ക​രി​ച്ചു. ഭാ​ര്യ സ​രി​ത, മ​ക്ക​ളാ​യ ശ്രീ​ഹ​രി (13), ശി​വ​ഗം​ഗ (എ​ട്ട്) എ​ന്നി​വ​രു​ടെ ജീ​വി​ത​ത്തി​ല്‍ ഇ​രു​ള്‍ മൂ​ടി​യാ​ണ് ശ്രീ​നി​വാ​സ​ന്‍ യാ​ത്ര​യാ​യ​ത്. മ​ക​ള്‍ ക്ലാ​പ്പ​ന പ​ഞ്ചാ​യ​ത്തി​ലെ ബ​ഡ്സ് സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​യാ​ണ്. ഒ​രു താ​ല്‍​ക്കാ​ലി​ക ത​ക​ര​ഷെ​ഡി​ലാ​ണ് ഇ​വ​ര്‍ ക​ഴി​യു​ന്ന​ത്. ഇ​വ​രോ​ടൊ​പ്പം ശ്രീ​നി​വാ​സ​​െന്‍റ മാ​താ​വ് ഓ​മ​ന​യും താ​മ​സി​ക്കു​ന്നു​ണ്ട്.

അ​ഞ്ച് വ​ര്‍​ഷ​മാ​യി ശ്രീ​നി​വാ​സ​ന്‍ അ​ബൂ​ദ​ബി​യി​ല്‍ ജോ​ലി നോ​ക്കു​ന്നു. ആ​കെ​യു​ള്ള വീ​ട് പൊ​ളി​ച്ചു​മാ​റ്റി​യ ശേ​ഷം വ​സ്തു ബാ​ങ്കി​ല്‍ പ​ണ​യ​പ്പെ​ടു​ത്തി​യാ​ണ് ഒ​രു സ്വ​പ്ന​ഭ​വ​ന​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. വീ​ടി​െന്‍റ ഫൗ​ണ്ടേ​ഷ​ന്‍ പൂ​ര്‍​ത്തി​ക​രി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം.