പാലക്കാട്: പാലക്കാട് നിലവില്‍ 135 പേര് കോവിഡ് ചികിത്സയില്‍. ജില്ലയില്‍ ഇന്ന് 23 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 10 പേര് രോഗമുക്തി നേടുകയും ചെയ്തു. ഗള്‍ഫില്‍നിന്ന് എത്തിയ 11 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 12 പേര്‍ക്കുമാണ് രോഗം പിടിപെട്ടത്. ഇന്ന് 18 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനു പുറമെ പാലക്കാട് ജില്ലക്കാരായ അഞ്ച് പേര് മഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജിലും മൂന്ന് പേര് എറണാകുളത്തും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സയിലുണ്ട്.