ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ല്‍ പു​തി​യ നി​ര്‍​ദേ​ശ​വു​മാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ദ്രു​ത പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് നെ​ഗ​റ്റീ​വാ​ണെ​ങ്കി​ലും ല​ക്ഷ​ണ​മു​ണ്ടെ​ങ്കി​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നാ​ണ് സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ര്‍​ദേ​ശം.

കോ​വി​ഡ് രോ​ഗ​ബാ​ധ​യു​ടെ വ്യാ​പ​നം ത​ട​യു​ന്ന​തി​ന് പോ​സി​റ്റീ​വ് കേ​സു​ക​ളൊ​ന്നും ശ്ര​ദ്ധ​യി​ല്‍​പ്പെ​ടാ​തെ പോ​കു​ന്നി​ല്ലെ​ന്ന് സം​സ്ഥാ​ന​ങ്ങ​ളും കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളും ഉ​റ​പ്പുവരുത്തണമെന്ന് നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.

റാ​പ്പി​ഡ് ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റി​ന്‍റെ ഉ​പ​യോ​ഗം സം​സ്ഥാ​ന​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​തി​യ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റി​ല്‍ തെ​റ്റാ​യ ഫ​ല​ങ്ങ​ളു​ടെ ഉ​യ​ര്‍​ന്ന നി​ര​ക്കാ​ണെ​ന്ന​ത് ഐ​സി​എം​ആ​ര്‍ പോ​ലും അം​ഗീ​ക​രി​ച്ച​താ​ണെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.