ബാങ്കോക്ക്: കൊറോണ വൈറസിനെതിരായ വാക്സിന് പരീക്ഷണം തായ്ലന്ഡ് കുരങ്ങുകളില്‍ ആരംഭിച്ചു. എലികളില്‍ നടത്തിയ പരീക്ഷണം വിജയിച്ചതിനു പിന്നാലെയാണ് കുരങ്ങുകളില്‍ പരീക്ഷണം നടത്തുന്നത്. സെപ്റ്റംബറോടെ മരുന്ന് പരീക്ഷണം ഫലപ്രാപ്തിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തായ്ലന്ഡ് മന്ത്രി സുവിത് മസിന്സി പറഞ്ഞു.
ഈ പദ്ധതി തായ്ലന്ഡ് ജനതയ്ക്കുവേണ്ടി മാത്രമല്ല. എല്ലാവര്ക്കും വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. തായ് പ്രധാനമന്ത്രി ഇതിനായി ഒരു നയം രൂപീകരിച്ചുവെന്നും സുവിത് കൂട്ടിച്ചേര്‍ത്തു. അതേസമയം തായ്ലന്‍ഡിനു പുറമേ അര്‍ജന്റീന, ബെഹ്റിന്‍, കാനഡ, ഫ്രാന്‍സ്, ഇറാന്, നോര്‍വേ, ദക്ഷിണാഫ്രിക്ക, സ്പെയിന്, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ഇതിനകം വാക്സിന് പരീക്ഷണം ആരംഭിച്ചിരുന്നു.